കൊച്ചി: വിദ്യാര്‍ത്ഥികളെ തിരുത്താനും സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അദ്ധ്യാപകര്‍ ‘ചൂരല്‍പ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി.
കുട്ടികളെ തിരുത്താനുള്ള അദ്ധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ ഏല്‍പ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. തല്ലുകൂടിയ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ കാലില്‍ ചൂരല്‍കൊണ്ട് അടിച്ചതിനു യുപി സ്‌കൂള്‍ അദ്ധ്യാപകനെതിരെ 2019 ല്‍ എടുത്ത കേസില്‍ തുടര്‍നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ ഉത്തരവ്.
തല്ലുകൂടിയ കുട്ടികളെ പിടിച്ചുമാറ്റുകയെന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് അദ്ധ്യാപകന്‍ വാദിച്ചു. ഇത്തരം കേസുകളില്‍ അദ്ധ്യാപകരുടെ ശിക്ഷാ നടപടിയുടെ ഉദ്ദേശ്യശുദ്ധി പരിഗണിക്കേണ്ടിവരുമെന്ന് കോടതി വ്യ ക്തമാക്കി. പരസ്പരം തുപ്പുകയും തുടര്‍ന്നു പ്ലാസ്റ്റിക് പൈപ്പ് കൊണ്ടു തമ്മില്‍ തല്ലുകയും ചെയ്ത മൂന്ന് കുട്ടികളെ പിടിച്ചു മാറ്റാനാണ് അദ്ധ്യാപകന്‍ ചൂരല്‍ പ്രയോഗിച്ചത്.
ഒരു കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്.
















