തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ പി.ജി. മെഡിക്കല്‍ കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളിലും അനുബന്ധമായി അപ്ലോഡ് ചെയ്ത രേഖകളിലും ന്യൂനതകള്‍ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 27ന് മുന്‍പായി ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാം. അപാകതകള്‍ പരിഹരിക്കുന്നതിന് പിന്നീട് അവസരം നല്‍കുന്നതല്ല. നിശ്ചിത സമയത്തിനകം സാധുവായ രേഖകള്‍ അപ്ലോഡ് ചെയ്ത് നേറ്റിവിറ്റിയിലെ അപാകത പരിഹരിക്കാത്തവരെ, അവര്‍ സാമുദായിക, പ്രത്യേക സംവരണം തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, സാമുദായിക, പ്രത്യേക സംവരണത്തിന് പരിഗണിക്കില്ല. വിശദവിവരങ്ങള്‍ക്ക് മേല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍: 0471 2332120, 2338487.
















