കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള കെ. രാധാകൃഷ്ണൻ സാഹിത്യ പുരസ്‌കാരം കാവാലം അനിലിന്. ഓഷോ ജീവിതവും ദർശനവും, സ്വാതി തിരുനാൾ, ഇന്ത്യൻ തന്ത്ര: ആത്മീയതയിലെ ലൈംഗികത, ആർഷാക്ഷരങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നവംബർ 9ന് വൈകിട്ട് നാലുമണിക്ക് അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയിൽ വച്ച് സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.















