Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുലാവര്‍ഷത്തിലെ തീവ്ര മഴ; മലയോരങ്ങള്‍ ഭീതിയുടെ നിഴലില്‍, വെള്ളം കയറിയും ഉരുള്‍ പൊട്ടിയും മരങ്ങള്‍ കടപുഴകിയും വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 12:57 pm IST
in Kerala, Idukki

കട്ടപ്പന: ഇത്തവണ കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം എത്തിയപ്പോള്‍ തുടക്കത്തില്‍ തന്നെ അതി തീവ്ര മഴയാണ് ജില്ലയിലെ മലയോര മേഖലകളില്‍ പെയ്തിറങ്ങിയത്. തുലാമാസം ഒന്നാം തീയതി രാത്രിയോടെ ആരംഭിച്ച ശക്തമായ മഴക്ക് ശമനമുണ്ടായത് പിറ്റേന്ന് രാവിലെയോടെയായിരുന്നു. ഇതേ തുടര്‍ന്ന് വെള്ളം കയറാത്ത പലയിടങ്ങളിലും വെള്ളം കയറിയും ഉരുള്‍ പൊട്ടിയും മരങ്ങള്‍ കടപുഴകിയും വന്‍ നാശമാണുണ്ടായത്.

വൈദ്യുതി തടസത്തിന് പിന്നാലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം തന്നെ ഗതാഗത തടസമുണ്ടായി. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് പീരുമേട്, കുമളി, കട്ടപ്പന, നെടുംങ്കണ്ടം, തൂക്കുപാലം മേഖലകളിലായിരുന്നു. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നു.

ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തു. ഏലം, ഏത്തവാഴ തുടങ്ങിയ കൃഷികളാണ് ഏറ്റവും കൂടുതല്‍ നശിച്ചത്. തൂക്കുപാലം, താന്നിമൂട്, നെടുംങ്കണ്ടം മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായത് കല്ലാര്‍ അണക്കെട്ട് തുറക്കുന്നതിലെ കാലതാമസമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ചെറു അണക്കെട്ടുകളെല്ലാം നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയിലെത്തിയിരിക്കുകയാണ്. 15 അടികൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ കാര്യമെടുത്താല്‍ 136 അടിയെന്നത് 139 ആയിട്ടാണ് ഉയര്‍ന്നത്. സ്പില്‍വേയിലെ 13 ഷട്ടറുകളും തുറന്നെങ്കിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല.
മുല്ലപ്പെരിയാറിന്റെ താഴ്‌വാര പ്രദേശങ്ങളായ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ ചില വീടുകളില്‍ വെള്ളം കയറിയതൊഴിച്ചാല്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശ്വസിക്കാം. തുലാവര്‍ഷത്തില്‍ തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് മലയോര മേഖലകളില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം വെറും പ്രഹസനമാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായാലും തുച്ഛമായി ലഭിക്കുന്ന നഷ്ടപരിഹാരത്തുകയ്‌ക്ക് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. നിരന്തരമായി മഴക്കാല ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുന്നത് പ്രതിഷേധാര്‍ഹമാണ്.

Tags: Uprooting of treesExtensive damageWaterlogginglandslidesheavy rainshilly areasMonsoon retreatThula monsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീലങ്കയിൽ സർവനാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; ചെന്നൈയിൽ അതീവ ജാഗ്രത, കേരളത്തിൽ തണുത്ത കാലാവസ്ഥ, മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

മന്ഥ ചുഴലികാറ്റ് ഇന്ന് കര തൊടും ;  ആന്ധ്രാതീരത്ത് കനത്ത ജാഗ്രത 

Kerala

മേല്‍ക്കൂരയില്‍ നിന്നും ഓട് ഇളകി വീണ ശബ്ദം ഒരു കുടുംബത്തിന് രക്ഷയായി; കിടപ്പാടം നഷ്ടമായെങ്കിലും ലുർദ്മേരി രക്ഷിച്ചത് നാല് ജീവനുകൾ

Kerala

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജമ്മു കശ്മീരിലും പഞ്ചാബിലും ഹിമാചലിലും ജനജീവിതം ദുസഹം, ദൽഹിയിൽ പ്രളയഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.