തിരുവനന്തപുരം:രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വിരുന്നൊരുക്കി. വിരുന്നില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ഗവര്‍ണറുടെ പത്നി അനഘ അര്‍ലേക്കര്‍, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ പത്നി കമല വിജയന്‍, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍,മന്ത്രി എന്നിവര്‍ ഒരു നിരയിലിരുന്നാണ് ഭക്ഷണം കഴിച്ചത്.
മന്ത്രിമാരായ ജി. ആര്‍. അനില്‍, കെ. എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ഒ. ആര്‍. കേളു, പി. എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ. രാജന്‍, വീണാ ജോര്‍ജ്, എം. ബി. രാജേഷ്, എംപിമാരായ ശശി തരൂര്‍, എന്‍. കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്, ആന്റണി രാജു എം.എല്‍.എ.,സ്വാമി സച്ചിദാനന്ദ, ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, സ്വാമി ശിവാമൃതാനന്ദ,വി. പി. സുഹൈബ് മൗലവി,ഡോ. ജി. മാധവന്‍ നായര്‍,ടി. പി. ശ്രീനിവാസന്‍, സൂര്യകൃഷ്ണമൂര്‍ത്തി,അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. പി. സെന്‍കുമാര്‍,ഡോ. കെ. ഒമനക്കുട്ടി, ലക്ഷമികുട്ടിയമ്മ,ഐ. എം. വിജയന്‍. കെ എ ബീനാമോള്‍, ഡോ ഹരീന്ദ്രനാഥന്‍ നായര്‍, വൈസ് ചാന്‍സലര്‍മാര്‍,മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, കളക്ടര്‍ അനുകുമാരി, മറ്റ് ഉദ്യോഗസ്ഥര്‍, തുടങ്ങി പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു.
ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ , രാഷ്ടപതി , മുന്‍ രാ,്ടപതി, മറ്റൊരു ഗവര്‍ണര്‍, മുഖ്യമന്ത്രി ഇത്രയും വിവിഐപികള്‍ പങ്കെടുക്കുന്നത് ഇതാദ്യം
















