ബെംഗളൂരു: ബെംഗളൂരുവിൽ കൊൽക്കത്ത സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി അഞ്ചംഗസംഘം. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിലാണ് സംഭവം.
ബ്യൂട്ടി പാർലർ ജീവനക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ മാത്രമാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്. സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.
വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ബലാത്സംഗത്തിനിരയാ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി. രാത്രി ഇവരുടെ വീട്ടിലേക്ക് അഞ്ച് പേര്‍ അതിക്രമിച്ച് കയറി. യുവതിയുടെ പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടെങ്കിലും യുവതി നല്‍കിയില്ല. ഇതോടെ മൂന്ന് പേര്‍ യുവതിയ ക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ടുപേർ ആരും പുറത്ത് നിന്നും ആരും വരാതിരിക്കാന്‍ കാവൽ നിന്നു. പ്രതികൾ പോയതിന് പിന്നാലെ യുവതി പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കാവൽ നിന്ന രണ്ടുപേരെ പിടികൂടി. ബലാത്സംഗം ചെയ്ത മൂന്ന് പേര്‍ രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ബ്യൂട്ടീഷനെതിരെ അയല്‍ക്കാരിയായ ഒരു അധ്യാപിക നല്‍കിയ ക്വട്ടേഷനാണോ എന്ന് സംശയിക്കുന്നുണ്ട്.
കാരണം ഈ ബ്യൂട്ടീഷ്യൻ യുവതിയെ തേടി പല യുവാക്കളും എത്തുന്നത് അയല്‍വാസിയായ ടീച്ചറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ബ്യൂട്ടീഷനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അയൽവാസിയായ ടീച്ചർ ഫ്ലാറ്റ് ഉടമയെ സമീപിച്ചിരുന്നു. പക്ഷെ ഉടമ അവരെ ഒഴിപ്പിച്ചില്ല. അതുകൊണ്ടാണ് ഈ ടീച്ചര്‍ ഏര്‍പ്പെടുത്തിയവരാണോ ബ്യൂട്ടീഷനെ ബലാത്സംഗം ചെയ്തതെന്ന് സംശയിക്കുന്നത്.
















