കൊച്ചി: എംസി റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലിടിച്ച് ദമ്പതികള്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ പാലക്കുഴ തടത്തില്‍ പുത്തന്‍പുര വീട്ടില്‍ മത്തായി, ഭാര്യ ലിസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡില്‍ മീങ്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസില്‍ നാല്‍പ്പതോളം യാത്രിക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല.
















