കോട്ടയം: ഇടതു മുന്നണി വിടാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തുറന്നു പറയണമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. അങ്ങിനെയെങ്കില്‍
യുഡിഎഫ് അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മോന്‍സ് പറഞ്ഞു.
തങ്ങള്‍ ഇക്കാര്യത്തില്‍ ഗുണത്തിനോ ദോഷത്തിനോ ഇല്ല. ഇക്കാര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തിപരമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല.
ഭിന്നശേഷി അധ്യാപക നിയമന വിഷയം സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ പരിഹാരത്തിനു ശ്രമിക്കുമെന്ന് മാത്രമാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കടുത്തുരുത്തി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ധവളപത്രം പുറത്തിറക്കി വിമര്‍ശകരെ സംവാദത്തിനു ക്ഷണിക്കുമെന്നും മോന്‍സ് പറഞ്ഞു.
















