തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് ഡിഗ്രി 2025-26 കോഴ്‌സിലേക്ക് ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബര്‍ 24-ന് എല്‍ ബി എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നടത്തും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ രാവിലെ 10 മണിക്കകം എല്‍.ബി.എസ്. സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രഓഫീസിലോ എല്‍.ബി.എസ്. സെന്ററിന്റെ കളമശ്ശേരി റീജിയണല്‍ സെന്ററിലോ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. എല്‍.ബി.എസ്.സെന്ററിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്‍.ആര്‍.ഐ. ക്വാട്ട സംവരണത്തിന് വേണ്ടിയുള്ള മതിയായ രേഖകള്‍ ഉള്ളവര്‍ മാത്രം സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കേണ്ടതുള്ളൂ. അലോട്ട്മെന്റ് ലഭിയ്‌ക്കുന്ന പക്ഷം ടോക്കണ്‍ ട്യൂഷന്‍ ഫീസ് അടയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364.
















