Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മഹാനായ കേരളപുത്രന്റെ സ്മരണ

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ by രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Oct 22, 2025, 09:18 am IST
in Article
രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം

രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം

മുന്‍ രാഷ്‌ട്രപതി കെ. ആര്‍. നാരായണന്റെ പ്രതിമ കേരള രാജ്ഭവനില്‍ അനാവരണം ചെയ്യുന്നു എന്നത് വെറുമൊരു ഔദ്യോഗിക ചടങ്ങ് മാത്രമല്ല; മറിച്ച് രാജ്യത്തിന് പ്രചോദനമായ മഹാനായ രാഷ്‌ട്രതന്ത്രജ്ഞന്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്ന സുപ്രധാന നിമിഷവുമാണ്.

ഈ ശ്രമത്തിന് പ്രചോദനം മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നിരീക്ഷണപരമായ നിര്‍ദേശമാണ്. 2024 മെയ് മൂന്നിന്, അന്നത്തെ കേരള ഗവര്‍ണര്‍ (ഇപ്പോള്‍ ബീഹാര്‍ ഗവര്‍ണര്‍) ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്തില്‍, കെ.ആര്‍. നാരായണന്റെ ജീവിതവും പൈതൃകവും അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തില്‍ ആദരിക്കേണ്ടതുണ്ടെന്ന് കോവിന്ദ് രേഖപ്പെടുത്തി.

”കേരളത്തിന്റെ പുത്രനായി ജനിച്ച് രാജ്യത്തിന്റെ ഉയര്‍ന്ന ഭരണഘടനാപദവിയിലേക്ക് വളര്‍ന്ന ഒരാളെ കേരള രാജ്ഭവനില്‍ ആദരിക്കുന്നത് ഒരു സ്നേഹപ്രകടനം മാത്രമല്ല; സവിശേഷ കാഴ്ചപ്പാടും ആഴത്തിലുള്ള ദേശീയ ബഹുമാനവുമാണ്” എന്നാണ് രാംനാഥ് കോവിന്ദ് എഴുതിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി അംഗീകരിക്കുകയും, രാജ്ഭവനില്‍ കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമാ സ്ഥാപനം ഉറപ്പാക്കുകയും ചെയ്തു.

സ്നേഹപൂര്‍ണമായ വ്യക്തിത്വത്താലും ദീര്‍ഘദര്‍ശിത്വമുള്ള നേതൃപ്രതിഭയാലും അനുഗ്രഹീതനായിരുന്നു കെ. ആര്‍. നാരായണന്‍. തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ജനക്ഷേമത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു. ജന്മനാടായ കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആഴമേറിയതായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ആത്മാര്‍ത്ഥമായി പ്രതിനിധാനം ചെയ്തു. സ്വാതന്ത്ര്യവും ബഹുമാനവും കാത്തുസൂക്ഷിച്ച രാഷ്‌ട്രപതിയായും, ഉയര്‍ന്ന ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണ്ണമായി പാലിച്ച നേതാവായും ലോകം അദ്ദേഹത്തെ അംഗീകരിച്ചു.
കെ. ആര്‍. നാരായണന്റെ സ്മരണ തലമുറകള്‍ക്കായി നിലനിര്‍ത്തുന്നത് സംസ്ഥാനത്തിന്റെ കടമയാണ്. പ്രതിമാ സ്ഥാപനം അതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്. മഹാനായ നേതാവിനെ ആദരിക്കുന്നതിനൊപ്പം മലയാളികളുടെ ഹൃദയങ്ങളിലും രാജ്ഭവന്‍ സ്ഥിരസ്ഥാനം നേടും.

രാജ്ഭവനില്‍ സ്ഥാപിക്കുന്ന കെ. ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ നീതി, സമത്വം, വിദ്യാഭ്യാസം, നൈതിക ധൈര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതീകമായി നിലകൊള്ളും. ജ്ഞാനത്താലും പരിശ്രമത്താലും സാമൂഹിക പ്രതിബന്ധങ്ങളെ അതിജീവിച്ച ഒരാളുടെ ജീവിതസ്മരണയാണിത്. ഉഴവൂരില്‍ ജനിച്ച കെ. ആര്‍. നാരായണന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഉന്നത വിദ്യാഭ്യാസം നേടി, പാണ്ഡിത്യത്താല്‍ സമ്പന്നനായ നയതന്ത്രജ്ഞനായും പിന്നീട് രാഷ്‌ട്രപതിയായും ഉയര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ ജനാധിപത്യം ഓരോ പൗരനുമൊരുക്കുന്ന ഉള്‍ക്കൊള്ളലിന്റെയും അവസരങ്ങളുടെയും തെളിവാണ്.

രാഷ്‌ട്രപതി കെ. ആര്‍. നാരായണന്‍ രാഷ്‌ട്രപതി ഭവനിലേക്ക് കൊണ്ടുവന്നത് ബൗദ്ധിക ആഴം മാത്രമല്ല, ആഴത്തിലുള്ള നൈതിക ഉത്തരവാദിത്വബോധവുമായിരുന്നു. രാജ്യത്തിന്റെ ആത്മാവായി ഭരണഘടനയെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഉറച്ച വിശ്വാസത്തോടെയും സൗമ്യതയും സംയമനവും പാലിച്ചുകൊണ്ടും സംസാരിച്ചു. അദ്ദേഹത്തിന്റെ രാഷ്‌ട്രപതിത്വം സ്വാതന്ത്ര്യത്തിന്റെയും അഴിമതിയറ്റ നീതിബോധത്തിന്റെയും മാതൃകയായിരുന്നു.

കെ. ആര്‍. നാരായണന്‍ രാഷ്‌ട്രപതിയായിരുന്ന കാലഘട്ടത്തിലെ ഭൂരിഭാഗം സമയത്തും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത് അടല്‍ ബിഹാരി വാജ്പേയിയായിരുന്നു. രാഷ്‌ട്രീയമായി വെല്ലുവിളികളേറിയ ഘട്ടങ്ങളിലും ഇരുനേതാക്കളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്താലും ഭരണഘടനാപരമായ സൗമ്യതയാലും അടയാളപ്പെട്ടു. രാഷ്‌ട്രപതി നാരായണന്റെ നിഷ്പക്ഷത, ബൗദ്ധികത, അചഞ്ചലമായ കര്‍ത്തവ്യബോധം എന്നിവയെ വാജ്പേയി ആഴത്തില്‍ വിലയിരുത്തിയിരുന്നു. നാരായണനെ ”ഭരണഘടനയുടെ കാവല്‍ക്കാരനും റിപ്പബ്ലിക്കിന്റെ മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരനും’ എന്നായിരുന്നു വാജ്പേയിയുടെ വിശേഷണം.

ഉഴവൂരിലെ ലളിതമായ ജീവിതാരംഭത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിലേക്ക് ഉയര്‍ന്ന നാരായണന്റെ പ്രചോദനാത്മകമായ ജീവിതയാത്രയെക്കുറിച്ച് വാജ്പേയി പലപ്പോഴും സംസാരിച്ചിരുന്നു. അത് ഭാരത ജനാധിപത്യത്തിന്റെ ശക്തിയുടെയും ഉള്‍ക്കൊള്ളുന്ന സ്വഭാവത്തിന്റെയും ജീവസുറ്റ സാക്ഷ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ”നമ്മുടെ ജനാധിപത്യം കഴിവിനും സമര്‍പ്പണത്തിനും നൈതിക ശക്തിക്കും തിളങ്ങാനുള്ള സ്ഥലം നല്‍കുന്നുവെന്ന് കെ. ആര്‍. നാരായണന്റെ ജീവിതകഥ ഓരോ ഭാരത പൗരനെയും ഓര്‍മ്മപ്പെടുത്തുന്നു” എന്നും വാജ്പേയി നിരീക്ഷിച്ചിരുന്നു.

കേരള രാജ്ഭവനെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിലൂടെ, നാം ഒരു അസാധാരണ വ്യക്തിയെ ആദരിക്കുന്നതിലുപരി, ഭാരതത്തെ നിര്‍വചിക്കുന്ന സമത്വം, നീതി, കരുണ, എല്ലാവര്‍ക്കുമുള്ള അവസരം എന്നീ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസവും പുതുക്കി ഉറപ്പിക്കുന്നു.
വിനയത്തിലും നൈതികശക്തിയിലും ആധാരപ്പെട്ട നേതൃപാടവത്തിന് രാജ്യത്തെ മാറ്റിമറിക്കാന്‍ കഴിയും എന്ന് ഓരോ സന്ദര്‍ശകനെയും ഉദ്യോഗസ്ഥനെയും ഓര്‍മ്മപ്പെടുത്തുന്ന പ്രതീകമായി ഈ പ്രതിമ നിലനില്‍ക്കും.

കെ. ആര്‍. നാരായണനെ ആദരിക്കുന്നതിലൂടെ, നാം നമ്മുടെ ഉള്ളിലെ മഹത്വത്തെയും ആദരിക്കുകയാണ്.

Tags: KR NarayananKerala Rajbhavan
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
കേരള ഗവര്‍ണര്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്ഭവൻ ഇനി ലോക്ഭവൻ; കേരളത്തിൽ തിങ്കളാഴ്ച മുതല്‍ പേരുമാറും

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

Main Article

ശാശ്വത ഇതിഹാസത്തിന് അതുല്യ സ്മരണാഞ്ജലി

India

കെ ആര്‍ നാരായണനും ശശി തരൂരും സഹമന്ത്രിമാര്‍; നെഹ്‌റു മന്ത്രി സഭകളില്‍ കേരളത്തില്‍ നിന്ന് കാബിനറ്റ് മന്ത്രിമാര്‍ ഇല്ലായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.