തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ സെഷന്‍സ് ഫോറസ്റ്റ് ഓഫീസറുടെ ലൈംഗികാതിക്രമം. വാഴച്ചാല്‍ ഡിവിഷന് കീഴിലെ സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പി പി ജോണ്‍സണെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഈ മാസം ആറിനായിരുന്നു കേസിനാധാരമായ സംഭവം. വനിതാ വാച്ചറുടെ പരാതി പ്രകാരമാണ് പി പി ജോണ്‍സണെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചാലക്കുടി ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്.
സ്ഥലംമാറി വാഴച്ചാല്‍ ഡിവിഷനിലെത്തിയ ദിവസം തന്നെയാണ് വനിതാ വാച്ചര്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
വാഹനത്തിലെ ഹോണ്‍ മുഴക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പിപി ജോണ്‍സണ്‍ ചാലക്കുടി മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞെന്ന് കേസുണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്.
















