പെഷാവർ: പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് സംഭവം. ഗ്യാസ് പൈപ്പ്‍ലൈൻ കമ്പനിയിൽ സുരക്ഷാ ജോലിയിൽ ഉണ്ടായിരുന്നവർക്കു നേരെയാണ് ഭീകരർ വെടിയുതിർത്തത്.
തെഹ്‍രികെ താലിബാൻ പാകിസ്ഥാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിൽ.ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ എട്ടു ഭീകരരെ കൊലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.
മേഖല അടച്ച സുരക്ഷാ സേന ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഗ്യാസ് പൈപ്പ്‍ലൈൻ തകർക്കാനായിരുന്നു ഭീകരരുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു.











