Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീപാവലി സൈനിക ശക്തിയുടെ ആഘോഷം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 07:15 am IST
in India
ഐഎന്‍എസ് വിക്രാന്തില്‍ ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികര്‍ക്കൊപ്പം

ഐഎന്‍എസ് വിക്രാന്തില്‍ ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികര്‍ക്കൊപ്പം

ഗോവ: തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും സൈനികര്‍ക്കൊപ്പം പ്രധാനമനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചു. ഗോവന്‍ തീരത്തുള്ള ഐഎന്‍എസ് വിക്രാന്തില്‍ നാവിക സേനാംഗങ്ങള്‍ക്കൊപ്പമായിരുന്നു ദീപാവലി ദിവസം പ്രധാനമന്ത്രി. ഭാരതത്തിലെ ഓരോ സൈനികനും എന്റെ കുടുംബമാണ്. എല്ലാവരും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിനൊപ്പം ആഘോഷിക്കുന്നെന്നു പറഞ്ഞ് സൈനികര്‍ക്ക് പ്രധാനമന്ത്രി മധുരം നല്കി.

നാവിക സേനയിലെ ധീരരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഐഎന്‍എസ് വിക്രാന്തില്‍ ചെലവഴിച്ച രാത്രിയുടെ അനുഭവം വിവരിക്കാനാകില്ല. കടലിലെ ആഴമേറിയ രാത്രിയും സൂര്യോദയവും ഈ ദീപാവലിയെ അവിസ്മരണീയമാക്കി. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന്, രാജ്യത്തെ 140 കോടി പൗരന്മാര്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നു, പ്രധാനമന്ത്രി തുടര്‍ന്നു.

വിക്രാന്ത് യുദ്ധക്കപ്പല്‍ മാത്രമല്ല, ഭാരതത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും സാക്ഷ്യമാണ്. തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് രാഷ്‌ട്രത്തിനു സമര്‍പ്പിച്ച ദിവസം തന്നെ, നാവിക സേന കോളനിവത്കരണത്തിന്റെ പൈതൃക ചിഹ്നം ഉപേക്ഷിച്ച് ഛത്രപതി ശിവാജി മഹാരാജില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പുതിയ പതാക സ്വീകരിച്ചെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, ശിവാജി മഹാരാജിനു ജയ് വിളിച്ചപ്പോള്‍ സൈനികര്‍ ഏറ്റുവിളിച്ചു.

ഏതാനും മാസം മുമ്പ്, ‘വിക്രാന്ത്’ എന്ന പേരുതന്നെ പാകിസ്ഥാന്റെ ഉറക്കം കെടുത്തി. ശത്രുവിന്റെ ധാര്‍ഷ്ട്യത്തിന് അറുതി വരുത്താന്‍ ‘ഐഎന്‍എസ് വിക്രാന്ത്’ എന്ന പേരുമാത്രം മതി. നാവിക സേന ശത്രുക്കളിലുളവാക്കിയ ഭയം, വ്യോമ സേന പ്രകടിപ്പിച്ച അസാധാരണ വൈദഗ്ധ്യം, കരസേനയുടെ ധീരത എന്നിങ്ങനെ മൂന്ന് സേനകളുടെയും അസാമാന്യമായ ഏകോപനമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ വേഗത്തില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

നമ്മുടെ സൈനികര്‍ ഉറച്ചുനില്‍ക്കുന്ന പര്‍വത ശിഖരങ്ങള്‍ ഭാരതത്തിന്റെ വിജയ സ്തംഭങ്ങളായി നിലകൊള്ളും. അതിനു താഴെയുള്ള സമുദ്രത്തിന്റെ അലയൊലികള്‍ ഭാരതത്തിന്റെ വിജയത്തെ പ്രതിധ്വനിപ്പിക്കും. ഈ ഗര്‍ജ്ജനത്തിനിടെ, ഒരു ശബ്ദമുയരും- ‘ഭാരത് മാതാ കി ജയ്!’… പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiDiwali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.