നൂറനാട്: പുലിമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ ചെല്ലമ്മ (85) അന്തരിച്ചു. പരേതയായ കുഞ്ഞു പിള്ള കുറുപ്പിന്റെ സഹധർമ്മിണിയാണ്.
അമേരിക്കയിലെ ചിക്കാഗോയിൽ സാമൂഹിക പ്രവർത്തകനും സമൂഹ നേതാവുമായ പ്രസന്നൻ പിള്ളയുടെ മാതാവാണ് പരേത. അദ്ദേഹം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഷിക്കാഗോ ചാപ്റ്റർ) വൈസ് പ്രസിഡന്റും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) ട്രസ്റ്റി ബോർഡ് അംഗവുമാണ്.
പ്രസന്നൻ പിള്ള–ഡോ. അനിതാ പിള്ള (അമേരിക്ക), സുരേഷ് കുമാർ–ശൈലജ (സൗദി അറേബ്യ), ഗിരിജ രാമകൃഷ്ണൻ–രാമകൃഷ്ണ പിള്ള (മുംബൈ), ശ്രീനിവാസൻ–രമാദേവി (കേരളം), ശ്രീകുമാർ–ആശാ ലക്ഷ്മി (ദുബായ്) എന്നിവർ മക്കളും മരുമക്കളുമാണ്.
സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നൂറനാട് പുലിമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ വസതിയിൽ
വാർത്ത അയച്ചത് : ശങ്കരൻകുട്ടി











