ചെന്നൈ : വീടിനുള്ളില്‍ നാടന്‍ബോംബ് പൊട്ടി നാല് പേര്‍ മരിച്ചു. ആവഡിയില്‍ ആണ് സംഭവം.
ഞായറാഴ്ച വൈകിട്ട് നാല് മണിയ്‌ക്കാണ് സംഭവം. അപകടത്തില്‍ വീട് തകര്‍ന്നു. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ദീപാവലി പ്രമാണിച്ച് ഇവിടെ അനധികൃതമായി പടക്കവില്പന നടന്നെന്നാണ് സൂചന.
നാട്ടുകാരാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. സംഭവത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
















