തിരുവനന്തപുരം: മദീനയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി.തിരുവനന്തപുരം വിമാനത്താവളത്തില്‍ ആണ് സംഭവം.
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്.ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരനായ 29 വയസുള്ള യുവാവ് ബോധരഹിതനായി എന്നാണ് അറിയുന്നത്.വിമാനം തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടിയിരുന്നു.
















