തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്.
ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. വായ്‌പ നല്‍കാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ജോസ് ഫ്രാങ്ക്‌ളിന്റെ നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.പൊലീസ അന്വേഷണം നടക്കുന്നു.
















