കോഴിക്കോട്:കൂടരഞ്ഞി പെരുമ്പുളയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റിലാണ് പുലി വീണത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി കിണറ്റില്‍ വീണത്.തുടര്‍ന്ന് കിണറ്റില്‍ ഇറക്കിയ കൂട്ടില്‍ പുലി കയറി. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി.
പരിശോധനയ്‌ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.പുലി പൂര്‍ണ ആരോഗ്യവാനാണ്.
രക്ഷാപ്രവര്‍ത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും അഗ്നിരക്ഷാ സേനയും നേതൃത്വം നല്‍കി.
















