ചെന്നൈ: വിമാനത്തിലെ ഭക്ഷണത്തില്‍ മുടിനാര് കണ്ട സംഭവത്തില്‍ എയര്‍ ഇന്ത്യ 35,000 രൂപ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി വിധിച്ചു. 2002 ജൂണ്‍ 26നാണ് സംഭവം. കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് മുടി ലഭിച്ചത്. തനിക്കുണ്ടായ ബുദ്ധിമുട്ടില്‍ 11 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ചെന്നൈ അഡീ. സിവില്‍ കോടതിയില്‍ യാത്രക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് 2022ല്‍ കോടതി വിധി പറഞ്ഞു. ഇതിനെതിരെ എയര്‍ ഇന്ത്യ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി. നിയമനടപടികള്‍ക്കു വേണ്ടിവന്ന ചെലവിലേക്കായാണ് 35000 രൂപ.















