ആലുവ : 4.15 ഗ്രാം രാസലഹരിയുമായി യുവാവ് പോലീസ് പിടിയിൽ. വടക്കേക്കര ചിറ്റാറ്റുകര കൊല്ലംപറമ്പിൽ വീട്ടിൽ ഫാസിബ് റഹ്മാൻ (34)നെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് രാസ ലഹരി കണ്ടെടുത്തത്.
ആലങ്ങാട്, ചേരാനല്ലൂർ, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്ക് മയക്കുമരുന്ന് കേസുകളുണ്ട്. ഇൻസ്പെക്ടർ കെ.ആർ ബിജു എസ്.ഐമാരായ എം.എസ് ഷെറി, വി.എ അഭിലാഷ് , എ.എസ്.ഐമാരായഡിക്സൺ, പി.ആർ സുനിൽ സീനിയർ സി പി ഒ മാരായ സിമിൽ രാം, നവീൻ, ശീതൾ, സി പി ഒ ഷെമിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്.
















