ന്യൂദല്‍ഹി: ബസുകളില്‍ യാത്രക്കാരെ കുത്തിനിറക്കുന്നതിനെതിരെ ഉത്തരവു നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതതു സര്‍ക്കാരുകളുടെ നയപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിലപാടെടുത്തത്.
രാജ്യത്തുടനീളമുള്ള ഗതാഗത വകുപ്പും സ്വകാര്യ ഓപ്പറേറ്റര്‍മാരും ബസുകളില്‍ അമിതഭാരം കയറ്റുകയറ്റുകയാണെന്നും ഇത് വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ‘ഭരണഘടനയുടെ മറ്റ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാക്കാര്യങ്ങളും കോടതിയുടെ മുമ്പാകെ വരേണ്ടതല്ലെന്നും’ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
















