അഹമ്മദാബാദ് : പുനസംഘടിപ്പിക്കപ്പെട്ട ഗുജറാത്ത് മന്ത്രിസഭയില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും എംഎല്‍എയുമായ റിവാബ ജഡേജയും അംഗമാണ്. ആദ്യകാലത്ത് രജപുത്ര സംഘടനയായ കര്‍ണി സേനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള റിവാബ 2019 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ജാംനഗര്‍ നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി 50,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു.
1990 നവംബര്‍ 2 ന് രാജ്‌കോട്ടില്‍ ഹര്‍ദേവ്‌സിന്‍ഹിന്റെയും പ്രഫുല്ലബ സോളങ്കിയുടെയും മകളായി രജപുത്ര കുടുംബത്തില്‍ ജനിച്ച റിവാബ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരി സിംഗ് സോളങ്കിയുടെ ബന്ധുവാണ്.
അഹമ്മദാബാദിലെ ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. സ്ത്രീക്ഷേമത്തിലും ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശ്രീ മാതൃശക്തി ചാരിറ്റബിള്‍ ട്രസ്റ്റിന്‌റെ സ്ഥാപകയാണ്. 2016 ലാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ വിവാഹം കഴിച്ചത്. ഒരു മകളുണ്ട്.
















