കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ പോലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരുടെ എണ്ണം ഏഴായി.
ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
















