കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പരമ്പരാഗത ഉത്സവകാല പര്‍ച്ചേസുകള്‍ക്ക് അപ്പുറത്തേക്ക് പോകുന്ന വ്യത്യസ്തമായ ഷോപ്പിങ് ട്രെന്‍ഡുകളാണ് എടുത്തുകാട്ടുന്നത്. ഇലക്ട്രിക് വാഹന മേഖലയില്‍ വന്‍കുതിപ്പാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ ഓട്ടോമോട്ടീവ് വിപണി വര്‍ഷാവര്‍ഷം 50ശതമാനം വളര്‍ച്ച കൈവരിച്ചു. ഓരോ അഞ്ച് ടൂ-വീലര്‍ സെയില്‍സില്‍ നാലെണ്ണവും ഇലക്ട്രിക് വാഹനങ്ങളാണ്. അതേസമയം എക്സ്ട്രീം 125 പോലുള്ള പെട്രോള്‍ ബൈക്കുകള്‍ മൂല്യബോധമുള്ള കസ്റ്റമേര്‍സിനെ ആകര്‍ഷിക്കുന്നത് തുടരുകയും ചെയ്യുന്നു.
ഗാര്‍ഹിക ഊന്നല്‍ ശുദ്ധവായു, ശുദ്ധജലം, സന്തുലിത പോഷകാഹാരം എന്നിവയില്‍ ആയതോടെ എയര്‍ പ്യൂരിഫയറുകള്‍ 20ശതമാനവും, വാട്ടര്‍ പ്യൂരിഫയറുകള്‍ 35 ശതമാനവും, ജ്യൂസേര്‍സ് ആന്‍ഡ് ഡീപ്പ് ഫ്രയേര്‍സ് 70 ശതമാനവും വര്‍ദ്ധിച്ചു.















