തൃശൂര്‍:വീടുകയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചൊവ്വൂര്‍ പെരുമ്പിള്ളിശേരി വീട്ടില്‍ ശ്രീനാഥ് (22) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 12ന് പെരുമ്പിള്ളിശേരി മാമ്പുള്ളി വീട്ടില്‍ മുരളീധരന്റെ (58) വീട്ടില്‍ അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു.വീടിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ വശത്തെ ചില്ലുകളും വീടിന്റെ ജനലുകളും വാതിലുകളും വൈദ്യുതി മീറ്റര്‍ബോര്‍ഡും ചെടിചെട്ടികളും കമ്പിവടി ഉപയോഗിച്ച് ഇയാള്‍ അടിച്ചു തകര്‍ത്തു.
മുരളീധരന്റെ മകന്‍ ശ്രീരാമും പ്രതി ശ്രീനാഥും തമ്മില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീനാഥ് സ്ത്രീകളെ അപമാനിക്കല്‍, അക്രമിക്കല്‍, അടി പിടി കേസുകള്‍ ഉള്‍പ്പെടെ ഏഴോളം കേസുകളിലെ പ്രതിയാണ് .
















