തിരുവനന്തപുരം:കൂണ്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ഇവരെ പ്രവേശിപ്പിച്ചത്.
അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
വീടിനു സമീപത്തെ പറമ്പിലെ കൂണായിരുന്നു ഇവര്‍ പാകം ചെയ്ത് കഴിച്ചത്. ഇതില്‍ മോഹന്‍ കാണി, സാവിത്രി, അരുണ്‍, എന്നിവരുടെ നില ഗുരുതരം. അഭിജിത്ത് തീവ്രപരിചരണ വിഭാഗത്തിലാണ്.മറ്റ് രണ്ടു പേരുടെയും നില ഗുരുതരമല്ല.
















