മലപ്പുറം: വാണിജ്യ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന് മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് നിഗമനം. ടെറസില്‍ ആണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം ആദ്യം കണ്ടത് ജോലിക്കാരാണ്. അസ്ഥികൂടം മനുഷ്യന്റേത് തന്നെയാണ് എന്നാണ് നിഗമനം. ഫോറന്‍സിക് സംഘം ബുധനാഴ്ച പരിശോധന നടത്തും.
















