മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ ഒരുക്കുന്ന ‘കോളാമ്പി’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. സൈന പ്ലേയിലൂടെയാണ് എത്തിയിരിക്കുന്നത്.
നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രം ഒരു ദേശീയ പുരസ്‌ക്കാരവും ഒരു സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിളും നിര്‍വഹിക്കുന്നു.സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രമേഷ് നാരായണനാണ് സംഗീതം. എന്‍.എം ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ചിത്രത്തില്‍ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എഡിറ്റര്‍: അജയ് കുയിലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
















