പെഷാവർ: തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിൽ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാനാർത്ഥി സുഹൈൽ അഫ്രീദി ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം വാക്ക്ഔട്ട് ചെയ്തിട്ടും ഖൈബർ പഖ്തുൻഖ്വ നിയമസഭാ സ്പീക്കർ ബാബർ സലീം സ്വാതി വോട്ടെടുപ്പ് പ്രക്രിയ തുടർന്നു.
145 വോട്ടുകളിൽ 90 വോട്ടുകളും അഫ്രീദിക്ക് ലഭിച്ചു. അതേസമയം ജാമിയത്ത് ഉലമ-ഇ-ഇസ്ലാം, പാകിസ്ഥാൻ മുസ്ലീം ലീഗ് (നവാസ്), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നീ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ഒന്നും ലഭിച്ചില്ല. അതേ സമയം പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് സ്ഥാപകൻ ഇമ്രാൻ ഖാനോട് സുഹൈൽ അഫ്രീദി നന്ദി പറഞ്ഞു.
“ഒരു ലളിതമായ തൊഴിലാളിയെയും, ഒരു മധ്യവർഗ കുടുംബത്തിൽ നിന്നുള്ള, രാഷ്‌ട്രീയവുമായി യാതൊരു കുടുംബബന്ധവുമില്ലാത്ത ഒരാളെയും മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുത്തു.” – സുഹൈൽ അഫ്രീദി പറഞ്ഞു. കൂടാതെ പാർട്ടിക്കുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്ന് അഫ്രീദി പ്രതിജ്ഞയെടുത്തു.
















