പട്ന: ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ ഇല്ലാത്ത കള്ളക്കഥകള്‍ പ്രചരിപ്പിച്ച് നിതീഷ് കുമാര്‍-ബിജെപി സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുകയാണ് ആര്‍ജെഡി നേതാവ് തേജസ്വിയാദിവും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും. ഉന്നതജാതിക്കാരിയും കോളെജ് ലക്ചററും ആയ യുവതി ടിക്കറ്റെടുക്കാതെ എസിയില്‍ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെ നടീനടന്മാരെ ഉപയോഗിച്ച് റീലുകള്‍ ചമച്ച് ബീഹാറിലെ ബിജെപി-നിതീഷ്കുമാര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും.
പക്ഷെ അതിനെതിരെ റെയില്‍വേയുടെ യശ്ശസ്സുയര്‍ത്തുന്ന ഒരു വീഡിയോ അതിശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.
TTE : Please show your ticket
Grandmother shows her Aadhaar card instead of ticket ☺️
Moved by her innocence, the TTE lets her travel for free ❤️
pic.twitter.com/KvjZXVXAHe— Times Algebra (@TimesAlgebraIND) October 13, 2025
റെയില്‍വേയില്‍ യാത്ര ചെയ്യുന്ന പ്രായമേറിയ അമ്മയുടെ അരികില്‍ യുവാവായ ടിക്കറ്റ് എക്സാമിനര്‍ എത്തുന്നു. ടിക്കറ്റ് ചോദിക്കുമ്പോള്‍ അത് മറന്ന അമ്മ ആധാര്‍ കാണിക്കുന്നു.
അമ്മയുടെ നിഷ്കളങ്കതയില്‍ അലിഞ്ഞുപോയ ടിക്കറ്റ് എക്സാമിനര്‍ പ്രായമേറിയ ആ സ്ത്രീയ്‌ക്ക് യാത്ര അനുവദിക്കുകയാണ്. റെയില്‍വെ ടിക്കറ്റ് എക്സാമിനറുടെ ഈ ഹൃദ്യമായ പെരുമാറ്റത്തിന് പരക്കെ കയ്യടി ഉയരുകയാണ്.റെയില്‍വേ മോശമാണെന്ന ലാലുവിന്റെയും മകന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രചാരണത്തെ പൊളിച്ചടക്കുന്നതാണ് വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ.
















