കൊച്ചി: രാത്രി വരെ പെര്‍മിറ്റ് ഉണ്ടായിട്ടും നേരത്തെ സര്‍വീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോതമംഗലത്ത് ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. രാത്രി ട്രിപ്പുമുടക്കുന്നവരെ കണ്ടെത്താന്‍ അടുത്ത ദിവസം മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എയര്‍ ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. മത്സരയോട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
കെഎസ്ആര്‍ടിസിയില്‍ പരമാവധി ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നേതൃത്വ ചുമതല നല്‍കി ഏറെ കാര്യക്ഷമത ഉറപ്പാക്കിയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മാനേജിംഗ് ഡയറക്ടര്‍ മുതല്‍ താഴെത്തട്ടില്‍ ഉള്ള ജീവനക്കാര്‍ വരെ കൂട്ടായ പ്രവര്‍ത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വകുപ്പിന്റെ പരമാവധി നഷ്ടം കുറച്ചു കൊണ്ടുവന്ന് ലാഭത്തിലേക്ക് എത്തിക്കുക എന്നതാണ് ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്‌ദേഹം പറഞ്ഞു.
















