ആലപ്പുഴ: കായംകുളം ആള്‍ക്കൂട്ടക്കൊലയില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിന്‍, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി.
കൊല്ലപ്പെട്ട ഷിബു പണയംവച്ച രണ്ടര വയസുകാരിയുടെ സ്വര്‍ണ ബ്രേസ്ലെറ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കായംകുളം സ്വദേശി വിഷ്ണുവിന്റെ രണ്ട് വയസുകാരിയായ മകളുടെ സ്വര്‍ണ ബ്രേസ്ലെറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഷിബുവിനെ ഏഴംഗ സംഘം അടിച്ചുകൊന്നത്.എന്നാല്‍ കൊല ചെയ്യാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഒന്നാം പ്രതി മൊഴി നല്‍കി.
വിഷ്ണുവും ബന്ധുക്കളും ചേര്‍ന്നാണ് ക്രൂര മര്‍ദനം നടത്തിയത്. മര്‍ദനത്തിനിടെ കനാലില്‍ വീണ ഷിബുവിനെ കരയില്‍ കയറ്റി വീണ്ടും മര്‍ദിച്ചു. ഇതിനിടെ ഷിബു ബോധരഹിതനായി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















