മലപ്പുറം: പെണ്‍കുട്ടിയെ മില്ലില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് അറസ്റ്റിലായി. പൊന്നാനിയിലെ റൈസ് മില്‍ ജീവനക്കാരനായ ഷംസു (51) ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ സുഹൃത്തുക്കളുടെയും മറ്റും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നാഗൂര്‍ മേഖലയിലെ ദര്‍ഗകളുടെ പരിസരങ്ങളില്‍ കഴിഞ്ഞുവരവെയാണ് പൊന്നാനി പൊലീസ് അവിടെയെത്തി പിടികൂടിയത്. ഇയാള്‍ നേരത്തെയും ഇത്തരം കേസില്‍ പ്രതിയായിട്ടുണ്ട്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
















