തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ 10 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പാറശാല സ്വദേശി 38കാരനാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്.
അര്‍ബുദബാധിതനായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് യുവാവിന് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളുണ്ട്.
ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 98 പേര്‍ക്കാണ്. 22 പേര്‍ മരിച്ചു.
















