കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അഖിലകേരള ചിത്രരചനാ മത്സരം നടത്തുന്നു. 2025 ഒക്ടോബർ
26 ന് രാവിലെ 10 മണിക്ക് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വച്ചാണ് മത്സരം. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ അഞ്ചായി തരം തിരിച്ചാണ് മത്സരം. മത്സര വിജയികൾക്ക് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. സ്‌കൂളുകൾ വഴിയോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ അവസാന തീയതി ഒക്ടോബർ 23.
ജനറൽ കൺവീനർ, അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി
ഇമെയിൽ: [email protected]















