തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ മാതൃകയില്‍ സ്‌കൂള്‍ ഒളിമ്പിക്‌സിലെ വിജയികള്‍ക്കും സ്വര്‍ണക്കപ്പ് നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയികളാകുന്ന ജില്ലയ്‌ക്ക് 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പാണ് നല്കുന്നത്.
തിരുവനന്തപുരത്താണ് ഈ വര്‍ഷത്തെ സ്‌കൂള്‍ ഒളിമ്പിക്‌സ് നടക്കുന്നത്. നേരത്തെ, ശാസ്ത്രമേളയ്‌ക്ക് ഒരു കിലോ തൂക്കമുള്ള സ്വര്‍ണക്കപ്പ് നല്‍കാനായി വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു.എന്നാല്‍ കപ്പ് നിര്‍മിച്ചിരുന്നില്ല.
ഈ പണവും കായികമേളയ്‌ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് പണവും ഉപയോഗിച്ചാകും കപ്പ് നിര്‍മിക്കുക.
















