ആലപ്പുഴ: വനിതാ ശിശു ആശുപത്രിക്ക് സമീപം അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. കുഞ്ഞിന് ‘അച്യുത്’ എന്ന പേര് നല്‍കി. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സ്മരണാര്‍ത്ഥമാണ് പേരിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്ന് ദിവസം പ്രായവും 2.5 കിലോഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞാണ് പുതിയ അതിഥി. പ്രാഥമിക പരിശോധനയില്‍ കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തരമായി ബന്ധപ്പെടെണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.ജി.എല്‍.അരുണ്‍ ഗോപി അറിയിച്ചു.ആലപ്പുഴയില്‍ കഴിഞ്ഞ ഒന്നാം തീയതി വീണ എന്ന പെണ്‍കുഞ്ഞിനെയും ലഭിച്ചിരുന്നു.
















