Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതമാകെ ഒരു വീട്, കൈയേറിയ മുറിയും മടങ്ങിവരും: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 03:53 pm IST
in India

സത്ന(മധ്യപ്രദേശ്): ഭാരതമാകെ ഒറ്റ വീടാണെന്നും മറ്റ് ചിലര്‍ കൈവശപ്പെടുത്തിയ മുറികള്‍ നാളെ വീണ്ടും ഈ വീടിന്റെ ഭാഗമായിത്തീരുമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സത്നയില്‍ സിന്ധി ക്യാമ്പില്‍ നിര്‍മിച്ച ബാബ മെഹര്‍ ഷാ ദര്‍ബാറിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പങ്കെടുത്ത സിന്ധി സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം വിഭജനത്തെക്കുറിച്ച് സംസാരിച്ചത്.

‘നിരവധി സിന്ധി സഹോദരര്‍ സദസ്സിലുണ്ട്. നമ്മളെല്ലാം ഭാരതത്തിന്റെ മക്കളാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിലും നിങ്ങളെല്ലാം ഈ മണ്ണിലുറച്ചുനിന്നു. നമ്മുടേത് ഒരു വീടാണ്. അതിലൊരു മുറി മറ്റ് ചിലര്‍ കൈവശപ്പെടുത്തി. എന്നാല്‍ അവിടെയുള്ളത് നമ്മുടെ തന്നെ സ്വത്താണ്. അത് നമ്മിലേക്കുതന്നെ എത്തിച്ചേരും, മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മളെല്ലാവരും സനാതന ഹിന്ദുക്കളാണ്. ബ്രിട്ടീഷുകാരന്‍ ഭിന്നതയുടെ കണ്ണാടി കാട്ടിയാണ് നമ്മെ വിഭജിച്ചത്. ഛിന്നഭിന്നമായ കണ്ണാടിയില്‍ മുഖം നോക്കിയാല്‍, മുഖവും ചിതറിയതായി കാണപ്പെടും. ഏകാത്മകതയുടെ കണ്ണാടിയിലൂടെ നമ്മള്‍ നമ്മുടെ ഒരുമയെ വീണ്ടെടുക്കണം. മഹത്തായ ആത്മീയ പാരമ്പര്യത്തിന്റെ കണ്ണാടിയില്‍ നമുക്ക് അത് കാണാനാകും.

സംന്യാസിമാര്‍ സദ്ഗുണങ്ങള്‍ കാണുകയും സദ്‌വൃത്തനെ മഹാമേരുവാക്കുകയും ചെയ്യും. ഗുരുവില്ലാതെ അറിവുണ്ടാകില്ല. സുഖം തേടിയാണ് ആളുകള്‍ ഭൗതികതയുടെ പിന്നാലെ പായുന്നത്. ലോകത്താകെ അക്രമം നടത്തി സമ്പത്തും ആഡംബരവും സ്വന്തമാക്കിയ അലക്സാണ്ടര്‍ മരണസമയത്ത് താന്‍ വെറുംകൈയോടെ പോ
കുന്നു എന്ന് വിലപിച്ചു. ഹിന്ദുത്വം പക്ഷേ സ്വാര്‍ത്ഥത്തിന് മേല്‍ മോക്ഷത്തെ പ്രതിഷ്ഠിച്ചു.

ആനന്ദം അവനവന്റെ ഉള്ളിലാണെന്ന് എപ്പോഴും ഓര്‍മിപ്പിച്ചു. അഹങ്കാരത്തിനും സ്വാര്‍ത്ഥതയ്‌ക്കും മേലുള്ള വിജയത്തിന്റെ സാക്ഷാത്കാരമാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്. ഈ ആത്മീയതയാണ് ഭാരതത്തിന്റെ ശക്തി. യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ് നമ്മുടെ ആചാര്യന്മാര്‍ ഉദ്ഘോഷിച്ചത്. വൈവിധ്യത്തില്‍ ഏകത്വം രാഷ്‌ട്രത്തിന് അലങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല, മന്ത്രി പ്രതിമ ബാഗ്രി, എംപി ഗണേഷ് സിങ്, ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി, സത്ന മേയര്‍ യോഗേഷ് തമ്രാക്കര്‍, സംന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags: Dr.Mohan BhagwatInaugurationRSS SarsanghchalakPartitionentire country is one houserooms occupied by othersSindhi communityBaba Mehr Shah Darbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗവര്‍ണര്‍ തിരിതെളിച്ചു; 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രൗഢോജ്ജ്വല തുടക്കം

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.