ന്യൂദൽഹി ; ആർഎസ്‌എസ് നൂറാം വാർഷികത്തിന് ആശംസകൾ നേർന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെതിരെ കോൺഗ്രസ് . “നിങ്ങൾ ഒരു നായകനല്ല, ഒരു വില്ലനാണ്. നിങ്ങളുടെ പിതാവിന് നിങ്ങൾ അർഹനല്ല…” എന്നാണ് കോൺഗ്രസ് നേതാവ് സുരേന്ദ്ര രജ്പുത്തിന്റെ പ്രസ്താവന.
സഞ്ജയ് ദത്തിന്റെ പിതാവ് പരേതനായ സുനിൽ ദത്ത് ഒരു കോൺഗ്രസ് എംപിയായിരുന്നു . കൂടാതെ, അദ്ദേഹത്തിന്റെ സഹോദരി പ്രിയ ദത്ത് ഒരു കോൺഗ്രസ് പാർട്ടി നേതാവും ഒരു സാമൂഹിക പ്രവർത്തകയുമാണ്. ഇത് സൂചിപ്പിച്ചാണ് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന.
സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോ സന്ദേശത്തിലാണ് സഞ്ജയ് ദത്ത് സംഘത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത് .സംഘത്തിന്റെ യാത്രയെയും സംഭാവനകളെയും , ആർഎസ്‌എസ് പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെയും രാഷ്‌ട്രനിർമ്മാണത്തിന് അവർ നൽകിയ സംഭാവനകളെയും പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .
എല്ലാ വെല്ലുവിളികളിലും തലയുയർത്തി നിന്ന പ്രസ്ഥാനമാണ് ആർഎസ്‌എസ് എന്നും , ജനങ്ങൾക്കായി നിസ്വാർത്ഥമായി സേവിക്കുകയും നല്ല സാമൂഹിക മാറ്റത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തവരാണ് ആർ എസ് എസ് പ്രവർത്തകരെയും അദ്ദേഹം പറഞ്ഞിരുന്നു.
















