റായ്‌പൂർ : ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ സർക്കണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രി ഒരു മുസ്ലീം യുവാവ് ശിവലിംഗം തകർത്തു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന മുസ്ലീം യുവാവ് ശിവലിംഗത്തിൽ മൂത്രമൊഴിച്ചതായിട്ടാണ് ഹിന്ദു സംഘടനകൾ ആരോപിക്കുന്നത്.
അശോക് നഗറിലെ ദുർഗാ ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവലിംഗത്തോട് അയാൾ അപമര്യാദയായി പെരുമാറിയെന്ന് നാട്ടുകാർ പറഞ്ഞു. വാർത്ത പരന്നതോടെ പ്രദേശവാസികൾ എല്ലാവരും രോഷാകുലരായി. സ്ഥിതിഗതികൾ പെട്ടെന്ന് സംഘർഷഭരിതമായി. എന്നാൽ വിവരം ലഭിച്ചയുടനെ പോലീസ് ഉടൻ സ്ഥലത്തെത്തി കോപാകുലരായ ജനക്കൂട്ടത്തെ ശാന്തരാക്കി.
പിന്നീട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയായ യുവാവിന്റെ പേര് അഷ്‌റഫ് ഖാൻ ആണെന്ന് സർക്കണ്ട പോലീസ് സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഫ്ലാഗ് മാർച്ചും നടത്തി.
















