ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകയ്ചി ഒക്ടോബര്‍ 15ന് ചുമതലയേല്‍ക്കും. നിലവിലെ ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന ഷിഗേറു ഇഷിബ രാജിവെച്ച ഒഴിവിലേക്കാണ് സനയ് തഗയ്ചി തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഏകപക്ഷീയമായി സനെ തഗയ്ചിയെ തെരഞ്ഞെടുത്തു. 64 വയസാണ് സനയ് തഗയ്ചിയ്‌ക്ക്. 1993 മുതല്‍ പാര്‍ലമെന്‍റില്‍ അംഗമാണ് സനെ തഗയ്ചി. പല തവണ ജപ്പാനില്‍ മന്ത്രിയുമായി ഇരുന്നിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഉരുക്കുവനിത മാര്‍ഗരറ്റ് താച്ചറിനെ ആരാധിക്കുന്ന നേതാവാണ് സനെ തഗയ്ചി. അതിനാലാണ് ഇവരെ ജപ്പാനിലെ താച്ചര്‍ എന്ന് വിശേഷിപ്പിക്കുന്നത്. വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം എന്നിവ രൂക്ഷമായ ജപ്പാനെ പുതിയ മുഖമായി ഒരു വനിതാ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രക്ഷിയ്‌ക്കാനാകും എന്നാണ് ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
















