തൃശൂര്‍: പെണ്‍സുഹൃത്തിന്റെ ക്വട്ടേഷനെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശി പിടിയിലായി.കുന്നംകുളം കാണിപ്പയ്യൂര്‍ മാന്തോപ്പ് സ്വദേശി ഫൈസല്‍ (35 )നെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കേക്കാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പെണ്‍ സുഹൃത്തിന്റെ സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കാനാണ് പെണ്‍ സുഹൃത്ത് ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തിനുശേഷം കോഴിക്കോട് തിരുവമ്പാടിയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഫൈസല്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















