കുവൈത്ത് സിറ്റി: ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിയുടെ ഗണിതം മധുരം കൈപ്പുസ്തകം പ്രകാശനം ചെയ്തു. കുവൈത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാരത അംബാസഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സഞ്ജയ് മൂലുകയാണ് പുസ്തകം പ്രകാശനം ചെയ്തത്.
രാജു നാരായണ സ്വാമിയുടെ 35- ാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള മൂന്നാമത്തെ പുസ്തകവും. ഇതില്‍ ഗണിത ശാസ്ത്രസംജ്ഞകളെ ലളിതമായി പരിയചപ്പെടുത്തുന്നു. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പുസ്തകത്തില്‍. രാജു നാരായണ സ്വാമിയുടെ ശാന്തി മന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍ എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡും നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തത്തിന് ബാലസാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
















