തിരുവനന്തപുരം: മോഹന്‍ലാല്‍ ഇന്ത്യയിലെ എല്ലാ സിനിമാ മേഖലകളിലുള്ളവരുടെയും ലാലേട്ടനാണെന്ന് സിനിമാനടി അംബിക പറഞ്ഞു. ലാലേട്ടന്റെ മൈല്‍സ്റ്റോണ്‍ ചിത്രങ്ങളിലെ നായികയായിരുന്നു ഞാന്‍ എന്നത് അഭിമാനത്തോടെ ഓര്‍ക്കുകയാണ്. രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസിന്റെ ഒപ്പം ആന്‍സിയായും, ഇരുപതാം നൂറ്റാണ്ടില്‍ സാഗര്‍ ഏലിയാസ് ജാക്കിയോടൊപ്പം അശ്വതി വര്‍മ്മയായും അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ഒട്ടേറെ വര്‍ഷങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും നിരവധി അവാര്‍ഡുകള്‍ ഇനിയും മലയാളത്തിന് വേണ്ടി വാങ്ങട്ടെയെന്നും മോഹന്‍ലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാല്‍സലാം’ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ച് അംബിക പറഞ്ഞു.
















