പത്തനംതിട്ട:പേ വിഷബാധയേറ്റ് മരണം വീണ്ടും.പത്തനംതിട്ട കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മ(65)ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം നാലാം തീയതിയാണ് വയോധികയെ തെരുവ് നായ കടിച്ചത്.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.
















