തിരുവനന്തപുരം: കേരളാ സർക്കാർ മോഹൻലാലിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം 5 മണിയ്‌ക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്‌ക്ക് 3 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജേക്കബ്‌സ് ജംഗ്ഷൻ, ഊറ്റുകുഴി, ഗവൺമന്റ് പ്രസ് ജംഗ്ഷൻ, എന്നീ സ്ഥലങ്ങളിൽ നിന്നും സെൻട്രൽ സ്‌റ്റേഡിയം ഭാഗത്തേയ്‌ക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല. വിജെറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ സ്റ്റാച്ച്യു വഴി കന്റോൺമെന്റ് ഗേറ്റ് എത്തി ആൾക്കാരെ ഇറക്കിയ ശേഷം ജേകബ്‌സ് ജംഗ്ഷൻ വഴിയും , ആയുർവേദ കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പളിമൂട് ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷവും, ആർബിഐ, ബേക്കറി ജംഗ്ഷൻ, മോഡൽ സ്‌കൂൾ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഹൗസിങ്ങ് ബോർഡ് ജംഗ്ഷൻ വഴി ഗവൺമന്റ് പ്രസ് ജംഗ്ഷനിൽ എത്തി ആൾക്കാരെ ഇറക്കിയ ശേഷം പുളിമൂട് ജംഗ്ഷൻ വഴിയും പാർക്കിങ്ങ് സ്ഥലങ്ങളിലേയ്‌ക്ക് പോകേണ്ടതാണ്
പുളിമൂട് ഭാഗത്ത് നിന്നും ഗവൺമെന്റ് പ്രസ് ജംഗ്ഷൻ ഭാഗത്തേയ്‌ക്ക് വാഹന ഗതാഗതം അനുവദിക്കാത്തതും ഗവൺമെന്റ് പ്രസ് ജംഗ്ഷൻ ഭാഗത്ത് നിന്നും പുളിമൂട് ഭാഗത്തേയ്‌ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതുമാണ്.
വാഹനങ്ങൾ സെൻട്രൽ സ്‌റ്റേഡിയത്തിന് സമീപമുളള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ പാർക്ക് ചെയ്യാൻ പാടില്ലാ. വലിയ വാഹനങ്ങളിൽ വരുന്നവർ ആൾക്കാരെ ഇറക്കിയ ശേഷം വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
പാർക്കിംഗ് സ്ഥലങ്ങൾ
കേരളാ യൂണിവേഴ്‌സിറ്റി കോമ്പൗണ്ട്, സംസ്‌കൃത കോളേജ് ഗ്രൗണ്ട്,തൈക്കാട് പോലീസ് ഗ്രൗണ്ട്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയം ഗ്രൗണ്ട്, മ്യൂസിക് കോളേജ് ഗ്രൗണ്ട്, പുളിമൂട് മുതൽ ആയുർവേദകോളേജ് വരെയുളള റോഡിന്റെ ഇരുവശവും, പുളിമൂട് മുതൽ ആസാദ് ഗേറ്റ് വരെയും സ്‌പെൻസർ മുതൽ പാളയം വരെയുളള റോഡിന്റെ ഇടത് വശം, മോഡൽ സ്‌കൂൾ ജംഗ്ഷൻ മുതൽ പനവിള വരെയുളള റോഡിന്റെ ഇടത് വശം, പി എം ജി മുതൽ ലോ കോളേജ് വരെയുളള റോഡിന്റെ ഇടത് വശം, വികാസ് ഭവൻ ഓഫിസ് റോഡ്, നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശം
ഇരുചക്രവാഹനങ്ങൾ
ജേക്കബ്‌സ് മുതൽ വി ജെ റ്റി വരെയുളള റോഡിന്റെ വശങ്ങളിലും ആശാൻ സ്‌ക്വയർ മുതൽ എ കെ ജി വരെയുളള റോഡിന്റെ ഇടത് വശം എ കെ ജി മുതൽ സ്‌പെൻസർ വരെയുളള റോഡിന്റെ ഇടത് വശം പബഌക് ലൈബ്രറി മുതൽ വേൾഡ് വാർ വരെയുളള റോഡിന്റെ ഇടത് വശം
















