കോട്ടയം: മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി ഉത്തരവായി.
എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീതിന് ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലാവും ജോലിയില്‍ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് പുതിയ വീട് നല്‍കിയിരുന്നു.
















