Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വരൂ പുതിയ ചക്രവാളങ്ങളിലേക്ക്

ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടനുബന്ധിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണത്തിന്റെ സാരാംശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 08:43 am IST
in Main Article

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനത്തിന്റെ നൂറ് വര്‍ഷം പൂര്‍ത്തീകരിക്കുന്ന പശ്ചാത്തലത്തില്‍ വിജയദശമി നിമിത്തമായി നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം ഗുരു തേഗ് ബഹാദൂര്‍ മഹാരാജിന്റെ പവിത്രമായ ശരീരത്യാഗത്തിന്റെ 350-ാം വാര്‍ഷികമാണ്. ഹിന്ദുധര്‍മ്മത്തിന്റെ രക്ഷാകവചമായി മാറിയ അദ്ദേഹത്തിന്റെ ബലിദാനം വൈദേശികമതങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ഹിന്ദുസമാജത്തെ സംരക്ഷിച്ചു. ഇംഗ്ലീഷ് തീയതി അനുസരിച്ച്, ഇന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. നമ്മുടെ സ്വാതന്ത്ര്യശില്പികളില്‍ മുന്‍നിരക്കാരനായിരുന്ന അദ്ദേഹത്തിന് ദേശീയസ്വത്വത്തെ അടിസ്ഥാനമാക്കി ഒരു സ്വാതന്ത്ര്യാനന്തര ഭാരതത്തെ സങ്കല്പിച്ച ദാര്‍ശനികരില്‍ വിശിഷ്ട സ്ഥാനമുണ്ട്. ലാളിത്യം, എളിമ, ആത്മാര്‍ത്ഥത, ദൃഢനിശ്ചയം എന്നിവയ്‌ക്ക് ഉടമയായിരുന്ന നമ്മുടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിയുടെ ജന്മദിനം കൂടിയാണിന്ന്.

ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും രാഷ്‌ട്രസേവനത്തിന്റെയും ഈ ഉത്തുംഗ മാതൃകകള്‍ നമുക്കെല്ലാവര്‍ക്കും അനുകരണീയമാണ്. യഥാര്‍ത്ഥ മനുഷ്യരാകാനും എങ്ങനെ ജീവിതം നയിക്കാമെന്നുമുള്ള പാഠങ്ങള്‍ ഈ മഹാപുരുഷന്മാരില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ലോകത്തിന്റെയും രാജ്യത്തിന്റെയും ഇന്നത്തെ പരിതസ്ഥിതിയില്‍ ഭാരതീയരായ നമ്മളില്‍നിന്ന് വ്യക്തിപരവും ദേശീയവുമായ മൂല്യങ്ങളാല്‍ സമ്പന്നമായ ഇത്തരമൊരു ജീവിതമാണ് ആവശ്യപ്പെടുന്നത്. ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, നാമെല്ലാവരും പിന്നിട്ട പാതയെ പുനരവലോകനം ചെയ്യുമ്പോള്‍ ഇത് ബോധ്യമാകും.

നിലവിലെ സാഹചര്യംപ്രതീക്ഷയും വെല്ലുവിളികളും

കഴിഞ്ഞ കാലഘട്ടം, ഒരു വശത്ത്, വിശ്വാസവും പ്രതീക്ഷയും കൂടുതല്‍ ദൃഢമാക്കുന്നു എങ്കില്‍ മറുവശത്ത്, പഴയതും പുതിയതുമായ വെല്ലുവിളികളെ വളരെ വ്യക്തമായ രൂപത്തില്‍ നമ്മുടെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അത് നമ്മുടെ കര്‍ത്തവ്യപഥം ഏതെന്ന് വെളിപ്പെടുത്തുന്നവയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം പ്രയാഗ് രാജില്‍ നടന്ന മഹാ കുംഭമേള, ഭാരതത്തിലുടനീളമുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും സംഘാടനത്തിലും നിലവിലുള്ള എല്ലാ കണക്കുകളെയും മറികടന്ന് ഒരു പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. അത് സമ്പൂര്‍ണഭാരതത്തിലും ഭക്തിയുടെയും ഏകതയുടെയും വലിയ ഉത്സാഹം ഉണര്‍ത്തി.

അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളായ 26 ഭാരതീയരെ അവരുടെ ഹിന്ദുവിശ്വാസത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതിന് ശേഷം കൊലപ്പെടുത്തി. ഈ ആക്രമണം ഭാരതത്തിലെങ്ങുമുള്ള ജനങ്ങളില്‍ ദുഃഖവും രോഷവും ജ്വലിപ്പിച്ചു. അതീവശ്രദ്ധയോടെയുള്ള ആസൂത്രണത്തിനുശേഷം, മെയ് മാസത്തില്‍ ഈ ആക്രമണത്തിന് സര്‍ക്കാര്‍ ഉചിതമായ മറുപടി നല്‍കി. രാജ്യത്തെ നേതൃത്വത്തിന്റെ ദൃഢതയുടെ, സൈന്യത്തിന്റെ ധീരതയുടെ, യുദ്ധസാമര്‍ത്ഥ്യത്തിന്റെ, ഒപ്പം നമ്മുടെ സമൂഹത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ ദൃശ്യത്തിന് ഈ കാലയളവില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചു. പക്ഷേ എല്ലാവരോടും സൗഹൃദത്തിന്റെയും നീതിയുടെയും ഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും കരുത്തരാവുകയും വേണമെന്ന് നമുക്ക് വ്യക്തമായി. ഈ സംഭവത്തോട് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുടെ പ്രതികരണങ്ങളിലൂടെ ആഗോളതലത്തില്‍ നമ്മുടെ സുഹൃത്തുക്കള്‍ ആരെല്ലാമാണ്, എവിടെയെല്ലാമാണ് എന്ന് പരീക്ഷിച്ചറിയാനും സാധിച്ചു.

സര്‍ക്കാരിന്റെ ഉറച്ച നടപടികളും, ആശയപരമായ പൊള്ളത്തരങ്ങളുടെയും ക്രൂരതകളുടെയും അനുഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വെളിപ്പെട്ടതും മൂലം രാജ്യത്തിനുള്ളില്‍ നക്സല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നിയന്ത്രിക്കാനായി. ചൂഷണം, അനീതി, വികസനമില്ലായ്‌മ, ഈ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് സഹാനുഭൂതിയില്ലായ്‌മ ഒക്കെ ഉപയോഗിച്ചാണ് മേഖലയില്‍ നക്സലൈറ്റുകള്‍ ജനപ്രീതി നേടിയിരുന്നത്. ഇപ്പോള്‍ ഈ തടസ്സങ്ങള്‍ നീങ്ങിയിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ നീതി, വികസനം, സദ്ഭാവന, സഹാനുഭൂതി, സമരസത എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതി ആവശ്യമാണ്.

നിലവിലുള്ള വിവിധ സൂചകങ്ങള്‍ അനുസരിച്ച് നമ്മുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. നമ്മുടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും മികച്ചതാക്കിമാറ്റാന്‍ സര്‍വസാധാരണക്കാരിലുണ്ടായ ഉത്സാഹം, നമ്മുടെ വ്യവസായ ലോകത്ത്, പ്രത്യേകിച്ച് യുവതലമുറയില്‍ വ്യക്തമായി കാണാം. പക്ഷേ, നിലവിലെ സാമ്പത്തിക വ്യവസ്ഥ അനുസരിച്ച്, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ദ്ധിക്കല്‍, സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണം, ചൂഷകര്‍ക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്ന പുതിയ സംവിധാനങ്ങളുടെ ശക്തിപ്പെടല്‍, പരിസ്ഥിതിനാശം, മനുഷ്യരുടെ പരസ്പരമുള്ള ഇടപെടലുകളില്‍ ബന്ധങ്ങളുടെ സ്ഥാനത്ത് കച്ചവടക്കണ്ണും മനുഷ്യത്വമില്ലായ്‌മയും വര്‍ദ്ധിച്ചത് തുടങ്ങിയ ദോഷങ്ങളും ലോകമെമ്പാടും തുറന്നുകാട്ടപ്പെടുന്നു. ഇത്തരം പോരായ്‌മകള്‍ നമ്മെ ബാധിക്കാതിരിക്കട്ടെ. അതുപോലെ, സ്വന്തം താല്പര്യമനുസരിച്ച് അമേരിക്ക സ്വീകരിച്ച താരിഫ് നയമടക്കമുള്ളവ നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ ചില വിഷയങ്ങളില്‍ നമ്മുടെ സമീപനം പുനഃപരിശോധിക്കേണ്ടിവരും. പരസ്പരാശ്രിതത്വത്തിലൂടെയാണ് ലോകം ജീവിക്കുന്നത്. എന്നാല്‍ സ്വയം ആത്മനിര്‍ഭരത(സ്വാശ്രയം) നേടി, വിശ്വജീവിതത്തിന്റെ ഐക്യം മനസ്സില്‍ വെച്ചുകൊണ്ട്, ഈ ആഗോള പരസ്പരാശ്രിതത്വം നമുക്ക് ഒരു ബാധ്യതയായി മാറാന്‍ അനുവദിക്കാതെ, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ നമുക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്വദേശി, സ്വാവലംബനം എന്നിവയ്‌ക്ക് പകരമായി മറ്റൊന്നില്ല.

ഭൗതികവാദ, വിഭാഗീയ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള ഉപഭോഗത്തിലൂന്നിയ വികസനരീതിയാണ് ലോകമെങ്ങും നടക്കുന്നത്. അതിന്റെ ദോഷകരമായ അനന്തരഫലങ്ങള്‍ എല്ലായിടത്തും കൂടുതല്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇതേ മാതൃക കാരണം, കഴിഞ്ഞ മൂന്നുനാല് വര്‍ഷമായി ക്രമരഹിതവും പ്രവചനാതീതവുമായ മഴ, മണ്ണിടിച്ചില്‍, ഹിമാനികളുടെ വരള്‍ച്ച തുടങ്ങിയവ ഭാരതത്തിലും രൂക്ഷമായിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ഹിമാലയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഹിമാലയത്തില്‍ ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നത് ഭാരതത്തിനും ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഒരു അപായമണിയായി കണക്കാക്കണം.

സമീപവര്‍ഷങ്ങളില്‍, നമ്മുടെ അയല്‍രാജ്യങ്ങളില്‍ വലിയ കുഴഞ്ഞുമറിയലുകള്‍ ഉണ്ടായിട്ടുണ്ട്. രോഷാകുലരായ ജനങ്ങളുടെ അക്രമാസക്തമായ പൊട്ടിത്തെറി കാരണം ശ്രീലങ്ക, ബംഗ്ലാദേശ്, അടുത്തിടെ നേപ്പാള്‍ എന്നിവിടങ്ങളിലുണ്ടായ ഭരണമാറ്റം നമുക്ക് ആശങ്കാജനകമാണ്. ഇത്തരം അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ഭാരതത്തിന് അകത്തും പുറത്തും സജീവമാണ്. സര്‍ക്കാരും സമൂഹവും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും സമര്‍ത്ഥരും ജനകീയരുമായ ഭരണാധികാരികളുടെ അഭാവവുമാണ് അസംതൃപ്തിയുടെ സ്വാഭാവികവും താത്കാലികവുമായ കാരണങ്ങള്‍. എങ്കിലും, അക്രമാസക്തമായ ഇത്തരം പൊട്ടിത്തെറികള്‍ക്ക് അഭികാമ്യമായ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. ജനാധിപത്യമാര്‍ഗങ്ങളിലൂടെ മാത്രമേ സമൂഹത്തിന് സമഗ്രമായ പരിവര്‍ത്തനം കൈവരിക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം, ഇത്തരം അക്രമാസക്തമായ സന്ദര്‍ഭങ്ങളില്‍, ലോകത്തിലെ പ്രബല ശക്തികള്‍ അവരുടെ കളികള്‍ നടപ്പാക്കാനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചേക്കാം. നമ്മുടെ അയല്‍രാജ്യങ്ങള്‍ സംസ്‌കാരത്തിന്റെയും ജനങ്ങള്‍ക്കിടയിലുള്ള നിത്യസമ്പര്‍ക്കത്തിന്റെയും അടിസ്ഥാനത്തില്‍ ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു തരത്തില്‍ അവര്‍ നമ്മുടെതന്നെ കുടുംബമാണ്. ശാന്തി, സ്ഥിരത, സമൃദ്ധി, സുഖസൗകര്യങ്ങള്‍, ക്ഷേമം എന്നിവ ഈ രാജ്യങ്ങളില്‍ ഉറപ്പാക്കേണ്ടത് നമ്മുടെ സ്വന്തം താല്പര്യസംരക്ഷണത്തേക്കാള്‍, സ്വാഭാവികമായ നമ്മുടെ അടുപ്പത്തില്‍ നിന്നായിരിക്കണം.

ശാസ്ത്ര പുരോഗതി, മനുഷ്യജീവിതത്തിന്റെ പല വശങ്ങളെയും കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള സാങ്കേതികവിദ്യയുടെ കഴിവ്, ആശയവിനിമയ മാധ്യമങ്ങളും അന്തര്‍ദേശീയ വ്യാപാരവും എന്നിവയെല്ലാം കാരണം, രാജ്യങ്ങള്‍ തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധങ്ങള്‍ പോലെയുള്ള സന്തോഷകരമായ സാഹചര്യങ്ങള്‍ കാണുന്നു. എങ്കിലും, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ വേഗതയും മനുഷ്യര്‍ ഇവയുമായി പൊരുത്തപ്പെടുന്ന വേഗതയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇക്കാരണത്താല്‍, സാധാരണക്കാര്‍ക്ക് നിരവധി പ്രശ്നങ്ങളുള്ളതായി കാണുന്നു. ഒപ്പം, ലോകത്താകെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ചെറുതും വലുതുമായ കലഹങ്ങളും, പരിസ്ഥിതി വിനാശം മൂലമുള്ള പ്രകൃതിക്ഷോഭങ്ങള്‍, സാമൂഹിക, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, പൊതുജീവിതത്തില്‍ ഉടലെടുക്കുന്ന അനാചാരങ്ങളും ആക്രമണങ്ങളും തുടങ്ങി മറ്റ് പ്രശ്നങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കുന്നു. ഈ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അവ വഷളാകുന്നത് തടയാനോ സമഗ്രമായ പരിഹാരമുണ്ടാക്കാനോ ഈ പരിശ്രമങ്ങള്‍ക്കായില്ല. ഇതുമൂലം മനുഷ്യരിലുണ്ടാകുന്ന അസ്വസ്ഥത, കലഹം, അക്രമം എന്നിവ കൂടുതല്‍ വളര്‍ത്തി, ഐശ്വര്യം, സംസ്‌കാരം, വിശ്വാസം, പാരമ്പര്യം മുതലായവയുടെ പരിപൂര്‍ണമായ വിനാശത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങളെ പരിഹരിക്കാനാകൂ എന്ന വികലവും വിരുദ്ധവുമായ ആശയവുമായി മുന്നേറുന്ന ശക്തികളുണ്ടാക്കുന്ന പ്രതിസന്ധിയും എല്ലാ രാജ്യങ്ങളും അനുഭവിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം ഭാരതത്തിലും പലവിധത്തില്‍ നാം അനുഭവിക്കുന്നുണ്ട്. ഭാരതീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ക്കായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

രാജ്യമെമ്പാടും, പ്രത്യേകിച്ച് യുവതലമുറയില്‍, ദേശഭക്തിയുടെ വികാരവും നമ്മുടെ സംസ്‌കാരത്തോടുള്ള വിശ്വാസവും നിരന്തരം വര്‍ദ്ധിക്കുന്നത്, നമുക്കെല്ലാം പ്രതീക്ഷയും ഉറപ്പും നല്‍കുന്ന കാര്യമാണ്. സ്വയംസേവകരോടൊപ്പം വിവിധ ധാര്‍മ്മിക സാമാജിക സ്ഥാപനങ്ങളും വ്യക്തികളും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ മുന്നോട്ട് വരുന്നു. തത്ഫലമായി, സമൂഹത്തിന്റെ സ്വാശ്രയത്വം, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമര്‍ത്ഥ്യം എന്നിവ മെച്ചപ്പെട്ടു. സംഘപ്രവര്‍ത്തനങ്ങളിലും സാമാജികപ്രവര്‍ത്തനങ്ങളിലും നേരിട്ട് പങ്കെടുക്കാന്‍ സമൂഹത്തില്‍ ആഗ്രഹം വര്‍ധിക്കുന്നുവെന്നത് സ്വയംസേവകരുടെ അനുഭവത്തിലുണ്ട്. നിലവിലുള്ള ആഗോളമാതൃകകളേക്കാള്‍, നമ്മുടെ രാജ്യത്തിന്റെ ജീവിതവീക്ഷണം, സ്വഭാവം, ആവശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും വ്യത്യസ്തവുമായ മാതൃകളെ കുറിച്ച് ചിന്തകര്‍ക്കിടയില്‍ ആലോചന വളരുന്നു.

നാളെ: ഭാരതത്തിന്റെ ദാര്‍ശനിക വീക്ഷണം

Tags: Vijayadashami festival in NagpurSarsanghchalak Dr. Mohan BhagwatRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

News

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

India

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡ ഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

India

ആർഎസ്എസ് ശതാബ്ദി: മുംബൈയിലെ പ്രഭാഷണ പരമ്പരയിൽ സൽമാൻ ഖാനും രൺബീർ കപൂറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.