ആലപ്പുഴ: ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ പതിനെട്ടുകാരിയെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊലീസ് പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ച അയല്‍ക്കാരന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പൊലീസുകാര്‍ ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ല. അയല്‍ക്കാരനായ ജോസ് (58) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്ന സമയത്ത് വരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിക്കു മേല്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. ജോസും പെണ്‍കുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജോസ് അറസ്റ്റിലായി ജയിലില്‍ കിടന്നിട്ടുണ്ട്. ഇതിന്‌റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു.
















