കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്നും കഞ്ചാവ് പിടികൂടി.കുന്ദമംഗലത്ത് ആണ് സംഭവം.
കോഴിക്കോട്-തിരുവമ്പാടി റൂട്ടില്‍ ഓടുന്ന ചൈത്രം ബസിന്റെ ഡ്രൈവര്‍ ഷമില്‍ ലാലില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ഈ ബസില്‍ യാത്ര ചെയ്ത ഒരു സ്ത്രീയാണ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസില്‍ അറിയിച്ചത്.കുന്ദമംഗലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഡ്രൈവറില്‍ നിന്നും ഏകദേശം 2 ഗ്രാം കഞ്ചാവ് പിടികൂടി.
പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏതാനും ബസ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ച് അപകടം ഉണ്ടാക്കുന്ന രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് നേരത്തെ പരാതി ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
















